Tuesday 18 October 2016


കോഴിയിട്ട ആനമുട്ട

യുകെയിലെ പീറ്റര്‍ബര്‍ഗിലുള്ള മൂന്നു വയസുകാരിയായ ബി.ബി എന്ന കോഴിയാണ് ആനമുട്ടയിട്ട് ഉടമയെ ഞെട്ടിച്ചു കളഞ്ഞത്. 51 കാരിയായ അലിസൺ സാവിഡ്ജിന്റെ വീട്ടിൽ വളർത്തുന്ന കോഴിയാണിത്. ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ മുട്ടയാണു ബി.ബി ഇട്ടതെന്നാണു കരുതുന്നത്. സാധാരണ കോഴിമുട്ടയുടെ 4 ഇരട്ടി വലിപ്പമുണ്ട് ബി.ബിയുടെ ഈ ആനമുട്ടയ്ക്ക്. 240 ഗ്രാം ഭാരമുള്ള മുട്ടയുടെ നീളം 3.80 ഇഞ്ചാണ്. വലിപ്പം ഏതാണ്ട് 8 ഇഞ്ചു വരും.

ബി.ബിയുടെ ഉടമസ്ഥയായ അലിസണ്‍ ആണ് ആനമുട്ട ആദ്യം കണ്ടത്. താറാമുട്ടയാണോ എന്നു തുടക്കത്തില്‍ സംശയിച്ചെങ്കിലും പിന്നീട് ബി.ബി തന്നെയാണ് മുട്ടയുടെ അവകാശിയെന്നു വ്യക്തമായി. മുട്ടയുടെ വലിപ്പത്തില്‍ മാത്രമല്ല ഇടുന്ന മുട്ടകളുടെ എണ്ണത്തിലും ബി.ബി ഒരു പടി മുന്നിലാണെന്ന് ഉടമ പറയുന്നു. ബ്ലാക്ക്മാരന്‍ ഇനത്തില്‍പ്പെട്ട കോഴിയാണ് ബി.ബി.
ബ്രിട്ടനില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവു തൂക്കമുള്ള മുട്ട 194 ഗ്രാമാണ്. ഈ റെക്കോഡാണ് 240 ഗ്രാം തൂക്കമുള്ള ബി.ബിയുടെ മുട്ട തകർത്തിരിക്കുന്നത്. ലോക ചിക്കന്‍ ദിനമായ ഒക്ടോബര്‍ 13നാണ് ബി.ബി ഈ ആനമുട്ട ഇട്ടതെന്ന പ്രത്യേകതയുമുണ്ട്.

No comments:

Post a Comment